കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ നാലാം പ്രതിയും ജ്വല്ലറി മാനേജറുമായ സൈനുല്‍ ആബിദ് (52) പൊലിസില്‍ കീഴടങ്ങി. ഇന്നലെ വൈകിട്ട് നാലോടെ കാസര്‍കോട്ട് അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
നേരത്തേ രണ്ടാം പ്രതിയും മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് സൈനുല്‍ ആബിദ്, ഒന്നും മൂന്നും പ്രതികളായ പൂക്കോയ തങ്ങള്‍, തങ്ങളുടെ മകന്‍ ഹിശാം എന്നിവര്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കെതിരേ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.സൈനുല്‍ ആബിദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇന്നലെ പൊലിസില്‍ കീഴടങ്ങിയത്.
Comments are closed for this post.