
കോഴിക്കോട്: ഫാറൂഖ് കോളജ് പി.എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ സര്‍വിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലര്‍, ഡിഗ്രി ഫൗണ്ടേഷന്, വീക്കെന്‍ഡ് ബാച്ചുകളിലേക്കാണ് പ്രവേശനം. റെഗുലര്‍, വീക്കെന്‍ഡ് ബാച്ചുകളിലേക്ക് ഡിഗ്രി കഴിഞ്ഞവര്‍ക്കും, ഫൗണ്ടേഷന് കോഴ്സിന് ഡിഗ്രി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഒരു അധ്യയന വര്‍ഷമാണ് കോഴ്സ് കാലാവധി. സിവില്‍ സര്‍വിസ് പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നീ മൂന്ന് തലങ്ങളിലേക്കുള്ള കോച്ചിങ് അക്കാദമിയില്‍ ലഭ്യമാണ്.
സിവില്‍ സര്‍വിസ് പരീക്ഷയെക്കുറിച്ചുള്ള സൗജന്യ സെമിനാര്‍ അടുത്ത മാസം ഒന്നിന് കോളജില്‍ നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമിക് കോ ഓഡിനേറ്റര്‍, ഫാറൂഖ് കോളജ് പി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ സര്‍വിസസ് എക്സാമിനേഷന്, ഫാറൂഖ് കോളജ് പി.ഒ കോഴിക്കോട്, ഫോണ്‍: 920755744, 8547501775.
Comments are closed for this post.