2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫാത്തിമ ലത്തീഫ് ആത്മഹത്യ: കൊലക്കുറ്റത്തിന് കേസെടുക്കണം: ജിദ്ദാ മലപ്പുറം ജില്ലാ കെ എം സി സി

ജിദ്ദ: അഖിലേന്ത്യാ ഐ.ഐ.ടി എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത അങ്ങേയറ്റം ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ പോലും ജാതി വെറിയുടെയും വര്‍ഗീയതയുടെയും പേരില്‍ നടക്കുന്ന ഇത്തരം പീഡനങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ഏറെ ഭയാനകമായ ചിത്രമാണ് പുതുതലമുറയിലേക്കു കൈമാറുന്നതെന്നും ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ രാജ്യത്തിന്റെ ഭാവിയും പുതു തലമുറയുടെ സ്വാപ്നങ്ങളെ തല്ലി കെടുത്തുന്നതുമാണെന്നും ജിദ്ദാ മലപ്പുറം ജില്ലാ കെ എം സി സി അഭിപ്രായപ്പെട്ടു.

തന്റെ മരണത്തിനു കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന ആത്മഹത്യാ കുറിപ്പില്‍ എഴുതിയ ഫാത്തിമ തന്റെ പേരുപോലും തന്നെ ഭീതി പെടുത്തുന്നതായി സൂചിപ്പിക്കുന്നു അധ്യാപകരുടെ ജാതി പീഡനവും വര്‍ഗ്ഗീയതയും കാരണം രോഹിത് വെമുല ഉള്‍പ്പടെ ഉന്നത കലാലയങ്ങളില്‍ ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ജീവിതം ഹോമിക്കേണ്ടി വന്ന സാഹചര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ട അധികാരികള്‍ നിസ്സംഗത പാലിക്കുന്നത് അംഗീകരിക്കാനാവില്ല . വര്‍ഗ്ഗീയതയും ജാതി ചിന്തയും തലക്കു പിടിച്ചാല്‍ എത്ര ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ലെന്ന് തെളിയിക്കുകയാണ് ഇത്തരം വാര്‍ത്തകള്‍ രാജ്യത്തെ എല്ലാ ഐ.ഐടികളില്‍ നിന്നും വിദ്യാര്‍ത്ഥിള്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്ന റിപോര്‍ട്ടുകള്‍ വര്‍ധിച്ചു വരികയാണ്. രാജ്യത്തെ ഉന്നത കലാലയങ്ങളിലും സര്‍വ്വകലാശാലകളിലും പിടിമുറുക്കിയ സംഘ്പരിവാര്‍ ഭീകരതയുടെ അവസാനത്തെ അടയാളം കൂടിയാണ് ഫാത്തിമയുടെ ആത്മഹത്യ. ഇതിന് കാരണക്കാരായവരെ കൊലക്കുറ്റത്തിന് കേസെടുത്തുകൊണ്ട് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ജിദ്ദാ മലപ്പുറം ജില്ലാ കെ എം സി സി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.