2021 December 08 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫാത്തിമാ ഹക്കീമിന്റെ ചിത്രപ്രദര്‍ശനം ഇന്നു മുതല്‍

കോഴിക്കോട്: വരകളിലൂടെ കവിത പറഞ്ഞ് ഫാത്തിമാ ഹക്കീം തയാറാക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നു മുതല്‍ 25 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. കൊല്ലം സ്വദേശിയായ ഫാത്തിമ ചെറുപ്പത്തിലെ രോഗങ്ങളെ അതിജീവിച്ചുകൊണ്ടാണ് ചിത്രരചനയില്‍ തന്റേതായ മുദ്രപതിപ്പിക്കുന്നത്. ഒരോ പെയിന്റിങ്ങുകളും വ്യത്യസ്ത അര്‍ഥങ്ങളും ആശയങ്ങളുമുള്ള കവിതകളായാണ് ഫാത്തിമ രൂപം നല്‍കിയിരിക്കുന്നത്.
ചെറുപ്പത്തില്‍ വായിക്കാനും എഴുതാനും പ്രയാസമുണ്ടായിരുന്ന ഫാത്തിമ അതിനോടെല്ലാം പോരാടിയാണ് ആര്‍ട്ടിസ്റ്റായത്. ചിത്രരചനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ആര്‍ക്കിടെക്ട് ജോലി ഉപേക്ഷിക്കുകയും ചെയ്തു. ‘അറോറ’ എന്ന പേരിലുള്ള പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11.30ന് സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍ നിര്‍വഹിക്കുമെന്ന് ഫാത്തിമാ  ഹക്കീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News