
ബഗ്ദാദ്: ഐ.എസ് നിയന്ത്രണത്തിലുള്ള ഫല്ലുജയില് 20,000 ത്തിലധികം കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായി യുനിസെഫ്. ഇവിടെ ഇറാഖ് സൈന്യവും ഐ.എസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് യുനിസെഫിന്റെ ഇറാഖ് പ്രതിനിധി പീറ്റര്‍ ഹാക്വിന്സ് പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടുപോയി ഐ.എസ് ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന സൂചനയുമുണ്ട്. ബഗ്ദാദിനു 50 കി.മി അകലെയുള്ള ഫല്ലുജയില് കഴിഞ്ഞ 23 മുതലാണ് യു.എസ് വ്യോമാക്രമണത്തിനു പിന്നാലെ ഇറാഖ് സേന ആക്രമണം തുടങ്ങിയത്.
ഐ.എസിനെതിരേ നടക്കുന്ന ഏറ്റവും കടുത്ത ആക്രമണമാണ് ഇപ്പോള്‍ ഫല്ലുജയില് നടക്കുന്നത്. 2014 ജനുവരി മുതല്‍ ഐ.എസിന്റെ നിയന്ത്രണത്തിലാണ് ഫല്ലുജ. നഗരത്തില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ അരലക്ഷം സ്വദേശികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും യു.എന്‍ പറഞ്ഞു.
Comments are closed for this post.