
ബഗ്ദാദ്: ഇറാഖിലെ ഐ.എസ് നിയന്ത്രണത്തിലുള്ള ഫല്ലുജ തിരിച്ചുപിടിക്കാനുള്ള നീക്കം ഇറാഖ് സേന ശക്തിപ്പെടുത്തി. ഇന്നലെ ഐ.എസ് കടുത്ത ചെറുത്തുനില്‍പ്പ് നടത്തിയതോടെ സേനാനീക്കം സങ്കീര്‍ണമായി. തെക്കന്‍ ഫല്ലുജയിലെ നുഐമിയയില്‍ ഇറാഖ് സേന എത്തിയിട്ടുണ്ട്. ഇവിടെ ഐ.എസിന്റെ ആക്രമണം ശക്തമായതിനെ തുടര്‍ന്ന് സൈന്യത്തിന് മുന്നേറാനായില്ല. ഫല്ലുജയില് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഇറാഖ് സൈന്യം നിര്‍ദേശം നല്കി. അരലക്ഷം സാധാരണക്കാരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
പട്ടിണിയെ തുടര്‍ന്ന് ഫല്ലുജയില് നിരവധി പേര് മരണപ്പെടുന്നുണ്ടെന്നും പോരാട്ടം രൂക്ഷമാണെന്നും സന്നദ്ധ സംഘടനകള്‍ പറയുന്നു. 2014 ജനുവരിയിലാണ് ഫല്ലുജ ഐ.എസ് പിടിച്ചെടുക്കുന്നത്. യു.എസ് സേനയുടെ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഫല്ലുജ പിടിച്ചെടുക്കാന്‍ ഇറാഖ് സൈന്യം ആക്രമണം നടത്തുന്നത്.
Comments are closed for this post.