2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റിനെ  മാറ്റാന്‍ യു.എസ് നീക്കം

 
 
ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പ്രസിഡന്റായി മഹ്മൂദ് അബ്ബാസിനു പകരം ഫതഹ് പാര്‍ട്ടി പുറത്താക്കിയ മുഹമ്മദ് ദഹ്‌ലാനെ നിയമിക്കുന്നത് യു.എസിന്റെ ആലോചനയിലുണ്ടെന്ന് ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രെഡ്മാന്‍. ദഹ്‌ലാന്‍ നിലവില്‍ യു.എ.ഇയില്‍ പ്രവാസജീവിതം നയിക്കുകയാണ്. വെസ്റ്റ്ബാങ്ക് ഇസ്‌റാഈലികള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജൂതന്മാര്‍ക്ക് അവിടെ താമസിക്കാന്‍ അവകാശമുണ്ടെന്നും ഫ്രെഡ്മാന്‍ പറഞ്ഞു. 
മഹ്മൂദ് അബ്ബാസിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുഹമ്മദ് ദഹ്‌ലാനെ 2011ലാണ് ഫതഹ് ഭരണസമിതി പുറത്താക്കിയത്. 
2016 ജൂലൈ 15ന് ഉര്‍ദുഗാന്‍ സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഡിസംബറില്‍ തുര്‍ക്കി ദഹ്‌ലാനെ കൊടും ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് 17 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. യു.എസില്‍ അഭയംതേടിയ വിമത തുര്‍ക്കി നേതാവ് ഫതഹുല്ലാ ഗുലനുമായി യോജിച്ചായിരുന്നു ദഹ്‌ലാന്റെ നീക്കം. 
അതിനിടെ ദഹ്‌ലാന്‍ വിശ്വാസവഞ്ചകനാണെന്നും യു.എ.ഇ-ഇസ്‌റാഈല്‍ കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്നും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ ഷാഅത്ത് യു.എസിനോടു പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.