ദോഹ: ഫലസ്തീനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി ഫലസ്തീന്‍ അടക്കമുള്ള ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും യു.എ.ഇ -ഇസ്‌റാഈല്‍ കരാറിന്റെ സൂത്രധാരനുമായ ജാരോദ് കുഷ്‌നറുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. 1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ പിടിച്ചടക്കിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍മാറുകയു ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുയും ചെയ്താല്‍ 2002ലെ അറബ് സമാധാന കരാര്‍ അടിസ്ഥാനത്തില്‍ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തയാറാണെന്നും അല്‍ഥാനി അറിയിച്ചു.
Comments are closed for this post.