2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫറോക്കില്‍ പിടിച്ചുപറി സംഘം വിലസുന്നു; പുറത്തിറങ്ങാന്‍ പേടിച്ച് സ്ത്രീകള്‍

ഫറോക്ക്: ഫറോക്കിലും പരിസരങ്ങളിലും പിടിച്ചുപറി സംഘം വിലസുന്നു. മേഖലയില്‍ സ്വര്‍ണാഭരണങ്ങള്‍ പൊട്ടിച്ചോടുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. ഇതോടെ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കാന്‍ ഭയക്കുകയാണ്.
കഴിഞ്ഞ ദിവസം ഫറോക്ക് ടൗണില്‍ കോപറേറ്റിവ് കോളജിനു സമീപത്തെ സമീന്‍മന്‍സിലില്‍ ആയിശബീവി (86) യുടെ മാല ഒരുസംഘം കവര്‍ന്നിരുന്നു.
വീടിനു മുന്‍വശത്തെ റോഡില്‍വച്ചായിരുന്നു സംഭവം. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതായി അഭിനയിച്ചു വൃദ്ധയുടെ സമീപത്തെത്തി മാല തട്ടിപ്പറിക്കുകയായിരുന്നു. ഇവര്‍ ബഹളംവയ്ക്കുന്നതു കേട്ടു മകന്റെ ഭാര്യയെത്തിയതോടെയാണു യുവാവ് സ്ഥലംവിട്ടത്. ഫറോക്ക് റെയില്‍വേ സ്റ്റേഷനടുത്ത് ചെനപ്പറമ്പിലും കഴിഞ്ഞ ദിവസം യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നിരുന്നു.
ബേപ്പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലും മാലപൊട്ടിക്കല്‍ സംഭവങ്ങള്‍ പതിവാണ്. മിക്കയിടങ്ങളിലും ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തുന്ന യുവാക്കളാണു കവര്‍ച്ച നടത്തുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.