
ഏതൊരു മനുഷ്യനും ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം അനിവാര്യമാണ്. എന്നാല്‍, ഇന്ന് അസമില്‍ സംഘ്പരിവാരം കാലൊടിഞ്ഞ കസേരയിലിരുന്നു 40 ലക്ഷത്തോളം വരുന്ന ജനങ്ങളെ കണ്ണീരു കുടിപ്പിക്കുകയാണ്. ഇതില്‍ ഭൂരിഭാഗവും മുസ്ലിംകളാണ്. പ്രധാനമന്ത്രി രാജ്യത്തു കൊണ്ടുവരുമെന്നു പറഞ്ഞ അച്ഛാ ദിന് (നല്ല ദിവസം) ഇതാണോ.
അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം കൈയാളാന്‍ വേണ്ടിയുള്ള തന്ത്രം മാത്രമാണിത്. ജാതിമത ഭേദമന്യേ താമസിക്കാനുള്ള മൗലികാവകാശം കവര്‍ന്നെടുത്തു മുസ്ലിംകള് ആട്ടിയോടിക്കപ്പെടുന്നു. ഏഴുപതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യം അതിന്റെ നിര്വചനത്തിനൊത്തല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെയും സ്വാതന്ത്ര്യസമരസേനാനിമാരുടെ സ്വപ്നങ്ങളെയുമാണു തല്ലിത്തകര്‍ക്കുന്നത്.