
തിരുവനന്തപുരം: ദേശീയപതാക പ്ലാസ്റ്റിക്കില്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതും ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു സര്‍ക്കാര്‍ ഉത്തരവായി.
പ്ലാസ്റ്റിക് നിര്‍മിത ദേശീയപതാകയുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കണം. ദേശീയപതാകയുടെ പ്രാധാന്യവും മഹത്വവും കണക്കിലെടുത്ത് ദേശീയ ഫ്ളാഗ് കോഡില്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ദേശീയപതാക ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും എല്ലാ വകുപ്പു മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ് ദേശീയ ഫ്ളാഗ് കോഡില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്.
എന്നാല്‍ വിശേഷാവസരങ്ങളില്‍ പേപ്പറില്‍ നിര്‍മിക്കുന്ന ദേശീയപതാക ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അത് ആഘോഷശേഷം വലിച്ചെറിയാതെ ദേശീയപതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി നിര്‍മാര്‍ജനം ചെയ്യേണ്ടതാണ്.