തിരുവനന്തപുരം/കൊച്ചി • 2022-23 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഉച്ചയ്ക്ക് ഒരു മണി വരെ ദീർഘിപ്പിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവായി.
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 21 വരെ നീട്ടണമെന്ന് ഹൈക്കോടതി നിർദേശച്ചതിനു പിന്നാലെയാണ് ഉത്തരവ്. സി.ബി.എസ്.സി സിലബസിൽ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവിട്ടത്.
ഓൺ ലൈൻ അപേക്ഷയ്ക്കുള്ള അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. സി.ബി.എസ്.സി 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ തീയതി നീട്ടണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. പ്രവേശനം വൈകുന്നത് പരീക്ഷ നടത്തിപ്പിനെയടക്കം ബാധിക്കുമെന്ന് സർക്കാർ അറിയിച്ചു.
Comments are closed for this post.