2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: 10 മുതല്‍ അപേക്ഷിക്കാം

 

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഈ മാസം 10 മുതല്‍ അപേക്ഷിക്കാം. ആദ്യ രണ്ട് അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാത്തവര്‍ക്കും സേ പരീക്ഷ പാസായവര്‍ക്കും അപേക്ഷ നല്‍കാം. ഒഴിവുള്ള സ്‌കൂളുകളിലും കോമ്പിനേഷനിലും മാത്രമേ അപേക്ഷ നല്‍കാനാകൂ. 14ാം തിയതിയാണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി.
10നു രാവിലെ ഒമ്പതുമുതല്‍ 14നു വൈകുന്നേരം അഞ്ചുവരെ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള സീറ്റൊഴിവുകള്‍ അപ്പോള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ. ഇതുവരെ അപേക്ഷിക്കാത്തവര്‍ അപ്ലൈ ഓണ്‍ലൈന്‍ എസ്.ഡബ്ല്യു.എസ് വഴിയാണ് പ്രവേശിക്കേണ്ടത്.
കാന്‍ഡിഡേറ്റ് ലോഗിനും സൃഷ്ടിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍, അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാവാതെ പോയവര്‍ക്കും അവസരമുണ്ട്. അവര്‍ക്ക് ഈ പിഴവുകള്‍ തിരുത്താം.
വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലെ റിന്യൂ അപ്ലിക്കേഷന്‍ എന്ന ലിങ്കിലൂടെ വേണം അപേക്ഷിക്കാന്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.