2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

   

പത്തനംതിട്ട
കൂടലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വൈദികൻ അറസ്റ്റിലായി. കൂടല്‍ ഓര്‍ത്തഡോക്സ്‌ പള്ളിയിലെ വികാരി കൊടുമണ്‍ വില്ലേജില്‍ ഐക്കാട് കൃപാലയത്തില്‍ പോണ്ട്സണ്‍ ജോണ്‍ (35)ആണ് പിടിയിലായത്.
കൗണ്‍സലിങ്ങിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഈ മാസം 12,13 തിയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 17 വയസുള്ള പെണ്‍കുട്ടി പഠനത്തില്‍ പിന്നോക്കമാണെന്നു പറഞ്ഞായിരുന്നു വീട്ടുകാര്‍ കൗണ്‍സലിങ്ങിനു വിട്ടതെന്നു പൊലിസ് പറയുന്നു. ആദ്യദിവസം പള്ളിയിലായിരുന്നു കൗണ്‍സലിങ്. രണ്ടാംദിനം പെണ്‍കുട്ടി പള്ളിയിലേക്കു പോകാതിരുന്നതോടെ രാത്രി പത്തരയോടെ ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. വീട്ടുകാരോട് സംസാരിച്ച ശേഷം മറ്റൊരുമുറിയിൽ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അതേസമയം, ആദ്യദിവസം തന്നെ വൈദികന്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നാണു പെണ്‍കുട്ടി പള്ളിയിൽ പോകാതിരുന്നതെന്നും പൊലിസ് വ്യക്തമാക്കി. പെണ്‍കുട്ടി വിവരം കൂട്ടുകാരിയോടാണ് പറഞ്ഞത്. പിന്നീട് ഇരുവരും ചേര്‍ന്നു ക്ലാസ് അധ്യാപികയോടും ഇവര്‍ സ്കൂള്‍ പ്രിന്‍സിപ്പലിനോടും പരാതി അറിയിച്ചു. പ്രിന്‍സിപ്പല്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച്‌ വിവരം നല്‍കിയതോടെയാണു പൊലിസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നാണു പത്തനംതിട്ട വനിത പൊലി സ് വൈദികനെ കസ്റ്റഡിയിലെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.