2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്ലസ് വണ്‍ പ്രവേശനം ഇന്ന് അവസാനിക്കും

 

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ സമയ പരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 4,64,466 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചെങ്കിലും കണ്‍ഫര്‍മേഷന്‍ നല്‍കിയത് 4,60,153 പേരാണ്. അപേക്ഷകരില്‍ 4, 17, 724 പേരും സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളാണ്.സി.ബി.എസ്.ഇ സിലബസില്‍ പത്താം ക്ലാസ് പാസായ 30411 വിദ്യാര്‍ഥികളും ഐ.സി.എസ്.ഇ സിലബസലിലെ 3274 വിദ്യാര്‍ഥികളും മറ്റു വിവിധ ബോര്‍ഡുകളില്‍ പത്താം ക്ലാസ് വിജയിച്ച 8744 പേരുമാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയത്. അപേക്ഷകരില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.