കൊച്ചി • പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള സമയം തിങ്കളാഴ്ച വൈകിട്ട് അഞ്ചു വരെ നീട്ടി ഹൈക്കോടതി.
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശികളും സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാര്‍ഥികളുമായ അമീന്‍ സലിം, മുഹമ്മദ് സിനന്‍ എന്നിവര്‍ നല്‍കിയ ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി 25 ന് വൈകിട്ട് 5 വരെ നീട്ടിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Comments are closed for this post.