
മലപ്പുറം: 2017-18 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഹയര്‍ സെക്കന്‍ഡറിയുടെ അഡ്മിഷന് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. മെയ് 22വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായുള്ള 2,94,948 മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലക രീതിയിലൂടെ അ്ഡ്മിഷന് നല്‍കുന്നത്.
സയന്‍സ് വിഭാഗത്തില്‍ 144504. ഹ്യുമാനറ്റീസ് വിഭാഗത്തില്‍ 63,000 ഉം കൊമേഴ്സ് വിഭാഗത്തില്‍ 87,444 ഉം മെറിറ്റ് സീറ്റുകളാണ് ആകെയുള്ളത്. ഇതുകൂടാതെ മാനേജ്മെന്റ്(46,632), കമ്മ്യൂണിറ്റി(25,500), അണ് എയ്ഡഡ്(55,830) സീറ്റുകളിലും പ്ലസ് വണ്‍ പഠനത്തിന് അവസരമുണ്ട്.
വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ സീറ്റുകളിലേക്ക് വിദ്യാര്‍ഥികള്‍ വെവ്വേറെ അപേക്ഷ നല്‍കണം. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ജൂണ്‍ 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാവുന്ന തരത്തിലുള്ള ക്രമീകരണമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നടത്തിയിട്ടുള്ളത്. മുഖ്യഘട്ട അലോട്ട്മെന്റിനു ശേഷവും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാല്‍ പുതിയ അപേക്ഷ സ്വീകരിച്ച് സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും.
അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
പൊതു നിര്‍ദേശങ്ങള്‍
1.അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് മുന്‍പായി പ്രോസ്പെക്ടസും നിര്ദേശങ്ങശളും ശ്രദ്ധിച്ച് വായിക്കണം. അപൂര്‍ണവും തെറ്റായതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.
2.ഒരു ജില്ലയിലെ വിവിധ സ്കൂളിലെ മെറിറ്റ് സീറ്റുകളിലേക്ക് ഒരു അപേക്ഷ മാത്രം നല്‍കുക.
3.അപേക്ഷയോടൊപ്പം അനുബന്ധരേഖകളുടെ പകര്‍പ്പുകള്‍ മാത്രം സമര്‍പ്പിക്കുക. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന സമയത്ത് ഹാജരാക്കിയാല്‍ മതി.
മറ്റുള്ളവ
1. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും അപേക്ഷിക്കുന്ന ജില്ലയില്‍ ഏതെങ്കിലും സര്‍ക്കാര്‍എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമര്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ അപേക്ഷ ഫീസ് നേരിട്ട് ആ സ്കൂളില്‍ അടച്ചാല്‍ മതിയാകും.
2. അപേക്ഷിക്കുന്ന ജില്ലയില്‍ നേരിട്ട് അപേക്ഷയുടെ പ്രിന്റൗട്ട് സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ മാത്രം ഡി.ഡി മുഖാന്തിരം അപേക്ഷ ഫീസ് അടച്ചതിന് ശേഷം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
3. അപേക്ഷാ സമര്‍പ്പണ സമയത്ത് സംസ്ഥാനത്തിനും ജില്ലയ്ക്കും പുറത്തുള്ളവര്‍ അപേക്ഷാ ഫീസായ 25 രൂപയുടെ റലാമിറ റൃമളേ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍ നിന്നു എടുത്ത ശേഷം മാത്രം അപേക്ഷ സമര്‍പ്പണം ആരംഭിക്കുക.
4. എന്നാല്‍ ജില്ലയ്ക്കകത്തുനിന്ന് ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍, അപേക്ഷ സമര്‍പ്പിച്ച ശേഷം ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്തു അപേക്ഷയുടെ ഫീസായ 25 രൂപ അടച്ചാല്‍ മതിയാകും.
5. അഡ്മിഷന് പോര്‍ട്ടലായ ംംം.വരെമു.സലൃമഹമ.ഴീ്.ശി ന്റെ ഹോം പേജിലെ ുൗയഹശര ടാബിനു താഴെയുള്ള മുുഹ്യ ീിഹശില ംൈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
6. ലോഗിന്‍ പേജില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റര്‍ നമ്പര്‍, മാസം, വര്‍ഷം, ജനന തീയതി എന്നിവ നല്കിയ ശേഷം ാീറല ീള ളലല ുമ്യാലി േഎന്നതിന് യ്യ റലാമിറ റൃമളേ അല്ലെങ്കില്‍ യ്യ രമവെ ുമശറ ീേ രെവീീഹ എന്നോ സെലക്ട് ചെയ്യണം
7. ലോഗിന്‍ പേജില്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ നല്കി കഴിയുമ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ ഫോറം കാണാവുന്നതാണ്. ഇതിലാണ് തങ്ങളുടെ പൊതുവിവരങ്ങള്‍, ഗ്രേഡ് വിവരങ്ങള്‍, ഓപ്ഷനുകള്‍ എന്നിവ നല്‍കേണ്ടത്. അപേക്ഷാ വിവരങ്ങള്‍ അന്തിമമായി സമര്‍പ്പിക്കുന്നതുവരെ അപേക്ഷാ വിവരങ്ങളില്‍ മാറ്റംവരുത്താവുന്നതാണ്.
8. അപേക്ഷാ വിവരങ്ങള്‍ അന്തിമമായി സമര്‍പ്പിച്ചു കഴിഞ്ഞ ശേഷം വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പുവെച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പുകളും വെരിഫിക്കേഷനായി സമര്‍പ്പിക്കേണ്ടതാണ്.
9. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍നിന്നു വെരിഫിക്കേഷന് നടത്തിയാല്‍ മാത്രമേ അലോട്ട്മെന്റിനായി പരിഗണിക്കുകയുള്ളൂ.
10. ഒന്നില്‍ കൂടുതല്‍ ജില്ലകളിലേക്ക് അപേക്ഷ അയക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഒരു ജില്ലയുടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം കാന്‍ഡിഡേറ്റ് ലോഗ്ഇന്നില് അടുത്ത ജില്ല സെലക്ട് ചെയ്ത് പുതിയ അപേക്ഷ സമര്‍പ്പിക്കണം.
11. അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനായി സ്കൂളില്‍ നേരിട്ട് സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ മാത്രം ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തശേഷം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.