2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പ്ലസ് ടു പരീക്ഷയെഴുതാനൊരുങ്ങി പതിനൊന്നുകാരന്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ ഒരു പതിനൊന്നുകാരന്‍ പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ്. ഇതില്‍ അമ്പരക്കാനെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, അഗസ്ത്യ ജെയ്‌സ്‌വാള്‍ എന്ന പതിനൊന്നു വയസ്സുകാരന്‍ എഴുതാന്‍ പോകുന്നത് പ്ലസ് ടു പരീക്ഷയാണ്. അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് പ്ലയറായ നൈന ജെയ്‌സ്‌വാളിന്റെ സഹോദരനാണ് അഗസ്ത്യ.

യുസഫ്ഗുഡ സെന്റ് മേരീസ് ജൂനിയര്‍ കോളജിലെ വിദ്യാര്‍ഥിയായ അഗസ്ത്യ, ജൂബിലി ഹില്‍സിലെ ചൈതന്യ ജൂനിയര്‍ കലാശാലയിലാണ് പരീക്ഷ എഴുതാന്‍ പോകുന്നത്. വെള്ളിയാഴ്ച്ച നടക്കുന്ന പരീക്ഷയില്‍ സിവിക്‌സ്, എകണോമിക്‌സ്, കൊമേഴ്‌സ് എന്നിവയാണ് ഈ കൊച്ചുമിടുക്കന്റെ സബ്ജറ്റുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.