കൊച്ചി: പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സെമിയിൽ കാലിക്കറ്റ് ഹീറോസിനെ കീഴടക്കി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലിൽ. ഫൈനലിൽ അഹമ്മദാബാദ് ബംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും കാലിക്കറ്റ് ഹീറോസിന് ഹൈദരാബാദിനെ തളക്കാനായില്ല. സ്‌കോര്‍: 17-15, 9-15, 17-15, 15-11.
അഹമ്മദാബാദിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് നാളെ നടക്കുക. അംഗമുത്തുവാണ് കളിയിലെ താരം. 17-15ന് ആദ്യ സെറ്റ് സ്വന്തമാക്കിയത് അഹമ്മദാബാദായിരുന്നു. രണ്ടാം സെറ്റിൽ ഒന്ന് പൊരുതാൻ പോലും സമയം നൽകാതെ ആധികാരികമായി കാലിക്കറ്റ് സ്വന്തമാക്കി. സ്‌കോർ 15-9. കളിയിലേക്ക് കാലിക്കറ്റ് തിരിച്ചുവരുന്നതായി തോന്നിച്ചെങ്കിലും മൂന്നാം സെറ്റ് ഹൈദരാബാദ് സ്വന്തമാക്കി. 17-15ന് ആയിരുന്നു മൂന്നാം സെറ്റ് വിജയം.
നാലാം സെറ്റിൽ വിജയിക്കാൻ ആയാൽ സ്‌കോർ 2 – 2 ന് പിടിക്കാൻ കാലിക്കറ്റിന് സാധിക്കുമായിരുന്നു. എന്നാൽ അവസാന സെറ്റിൽ 15-11 ന് കാലിക്കറ്റ് ഹൈദരാബാദിന് മുന്നിൽ തോൽവി സമ്മതിച്ചു.
ഞായറാഴ്ച്ച രാത്രി 7ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.
Comments are closed for this post.