2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രൊഫ. കോഴിക്കോടന്‍ അബ്ദുറഹീം അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സില്‍ ഉപാധ്യക്ഷന്‍

 

ന്യൂഡല്‍ഹി: അലിഗഢ് മുസ്്‌ലിം സര്‍വകലാശാലയിലെ മ്യൂസിയോളജി വിഭാഗം തലവന്‍ പ്രഫ. കോഴിക്കോടന്‍ അബ്ദുറഹീമിനെ യുനെസ്‌കോയുടെ കീഴിലുള്ള അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സിലിന്റെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ പുതുപ്പറമ്പ് സ്വദേശിയാണ്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുത്തത്.
180ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതും 80,000ല്‍ അധികം അംഗങ്ങളുള്ള സമിതിയാണ് അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സില്‍.
കഴിഞ്ഞ വര്‍ഷത്തെ ആധുനിക ശാസ്ത്രീയ കണ്ടുപിടുത്തതിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള അബ്ദുര്‍റഹീം യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ ഉപദേശകന്‍, കേന്ദ്ര പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ദേശീയ മ്യൂസിയം ഉപദേശകന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.