2022 June 29 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രീ സ്‌കൂളിലെ കുട്ടികള്‍ക്ക് പരീക്ഷ വേണ്ട

തിരുവനന്തപുരം: പ്രീ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എഴുത്തു പരീക്ഷയോ വാചാ പരീക്ഷയോ നടത്തരുതെന്ന് എന്‍.സി.ഇ.ആര്‍.ടിയുടെ മാര്‍ഗ നിര്‍ദേശം. പ്രീ സ്‌കൂളില്‍ കുട്ടികള്‍ക്ക് മാനസിക പീഡനം അനുവദിക്കില്ല. പരീക്ഷ നടത്തുന്നത് കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാകും. പ്രീ സ്‌കൂള്‍ തലത്തില്‍ കുട്ടി വിജയിച്ചോ പരാജയപ്പെട്ടോ എന്ന് മുദ്രകുത്തരുതെന്നും എന്‍.സി.ഇ.ആര്‍.ടി ഇറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ഓരോ കുട്ടിയുടെയും പുരോഗതി നിരന്തരമായി പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ പരീക്ഷയും ഹോംവര്‍ക്കുകളും നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്. കുട്ടികളുടെ കളിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്.
വിവിധ പഠനമാര്‍ഗങ്ങളും സമ്പ്രദായങ്ങളും ഉപയോഗിച്ച് ഒരോ കുട്ടിയുടെയും പുരോഗതി വിലയിരുത്തണമെന്നും എന്‍.സി.ഇ.ആര്‍.ടി നിര്‍ദേശിക്കുന്നു. പാഠ്യപദ്ധതിയില്‍ മാതൃഭാഷ മാത്രം മതി.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളും മാതൃഭാഷയിലാകണം. ഒന്നില്‍ കൂടുതല്‍ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളില്‍ അധ്യാപകര്‍ അതില്‍ പ്രാവിണ്യമുണ്ടായിരിക്കണമെന്നും എന്‍.സി.ആര്‍.ടി ഇറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
കുട്ടികളില്‍ അറിവും കഴിവുകളും വികസിപ്പിച്ചെടുക്കാനായിരിക്കണം പ്രീ സ്‌കൂളുകള്‍ ശ്രദ്ധ ചെലുത്തേണ്ടത്. പഠിക്കാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കണം.
ചെറിയ കണ്ടു പിടിത്തങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കണം. വൈകല്യമുള്ള കുട്ടികളെ തിരിച്ചറിയാനും അധ്യാപകരുടെ ഇടപെടലിലൂടെ പഠന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും കഴിയണമെന്നും എന്‍.സി.ആര്‍.ടി പറയുന്നു.
ആദ്യകാല പാഠ്യ പദ്ധതിയില്‍ സ്പീച്ച്, ലാംഗ്വേജ് തെറാപ്പി, ഫിസിയോതെറാപ്പി, ഡെവലപ്‌മെന്റ്, വര്‍ക്ക് തെറാപ്പി എന്നിവ ഉള്‍പ്പെടുത്തണം.കുട്ടികളെ പുതിയ കഴിവുകള്‍ പഠിക്കുന്നതിലേക്ക് നയിക്കണമെന്നും കുട്ടികളുടെ കുറവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്‍.സി.ആര്‍.ടി പറയുന്നു.
കുട്ടികളുടെ കഴിവുകള്‍ അനുസരിച്ച് പ്രോല്‍സാഹനം നല്‍കുക, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയിലൂടെ പ്രീസ്‌കൂളിലെ കുട്ടികളുടെ അറിവ് കൂട്ടുക, അധ്യാപകര്‍ കുട്ടികളെ നിരീക്ഷിച്ച് ഓരോ കുട്ടിയെക്കുറിച്ചുമുള്ള ലഘുകുറിപ്പുകള്‍ തയാറാക്കണം.
കുട്ടികള്‍ എങ്ങനെ, എവിടെ സമയം ചെലവഴിക്കുന്നു, അവരുടെ സാമൂഹിക ബന്ധങ്ങള്‍, ഭാഷയുടെ പ്രയോഗം, ആശയവിനിമയരീതികള്‍, ആരോഗ്യം, പോഷകാഹാര ശീലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകണം.
ഓരോ കുട്ടിയുടെയും ഫയല്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കണം.മറ്റൊരു പ്രീ സ്‌കൂളിലേക്കോ പ്രൈമറി സ്‌കൂളിലേക്കോ മാറുന്നതുവരെ ഈ ഫയല്‍ സ്‌കൂളില്‍ സൂക്ഷിക്കണം.
മാതാപിതാക്കള്‍ക്ക് ഓരോ വര്‍ഷവും കുറഞ്ഞത് രണ്ടുതവണ പഠനപുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും എന്‍.സി.ഇ.ആര്‍.ടി ഇറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.