
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ്സൈറ്റില്‍ ചമശേീിമഹ ടരവീഹമൃവെശു ജീൃമേഹ (ചടജ) വഴി ഓണ്‍ലൈനായി ഈ മാസം 31ന് വൈകിട്ട് അഞ്ചിനു മുന്‍പു സമര്‍പ്പിക്കണം.
ഓഫ്ലൈന് അപേക്ഷകള്‍ സ്വീകരിക്കില്ല. അപൂര്‍ണവും അവ്യക്തവും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതുമായ അപേക്ഷകള്‍ നിരസിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടേണ്ടതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.scholar-ship.itschool.gov.in സന്ദര്‍ശിക്കാം.