2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പ്രി മെട്രിക് സ്‌കോളര്‍ഷിപ്പ്: പുതിയ നിര്‍ദേശം പിന്‍വലിക്കണമെന്ന് കെ.എ.എം.എ

തിരുവനന്തപുരം: ഈ വര്‍ഷം പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ പുതിയ നിര്‍ദേശം അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രക്ഷകര്‍ത്താവ് സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നല്‍കിയായിരുന്നു ഇതുവരെ അപേക്ഷ സ്വീകരിച്ചിരുന്നത്.
ഇത്തവണ അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ കൊവിഡ് കാലത്ത് വില്ലേജ് ഓഫിസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണമെന്നത് പ്രയാസമേറിയ കാര്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എന്നിവര്‍ക്ക് കെ.എ.എം.എ നിവേദനം നല്‍കി.
ഓണ്‍ലൈന്‍ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ പി.പി ഫിറോസ്, ഇ.ഐ സിറാജ് മദനി, ഉമര്‍ മുള്ളൂര്‍ക്കര, അനസ് എം അഷറഫ്, എസ് നിഹാസ്, നബീല്‍, സുമയ്യ തങ്ങള്‍, ഹിഷാമുദ്ദീന്‍, എം.എ ഹംസ, മുനീര്‍ കിളിമാനൂര്‍, മുഹമ്മദ് സഹല്‍ മലപ്പുറം, സ്വലാഹുദ്ദീന്‍, മുസ്തഫ വയനാട്, അബ്ദുള്‍ മജീദ് കാസര്‍കോട്,ലൈലാ ബീവി, സി.എസ് സാബിറ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.