
പ്രിയ ജി. വാര്യറുടെ കുറിപ്പുകള്‍ സമാഹരിച്ച് അലിഫ് ഷാ തയാറാക്കിയ ഫീച്ചര്‍ മനസില്‍ എന്തെന്നില്ലാത്ത അനുഭൂതിയാണു പകര്‍ന്നത്. വിധിവൈപരീതങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മനുഷ്യന്റെ തുല്യതയില്ലാത്ത ശേഷിയുടെ ഏറ്റവും വലിയ തെളിവാണ് പ്രിയ. എന്തു തെളിച്ചത്തോടെയാണ് അവര്‍ എഴുതിക്കൊണ്ടിരിക്കുന്നത്. അവരോടുള്ള പറഞ്ഞറിയിക്കാനാകാത്ത ഇഷ്ടങ്ങള്‍ അറിയിക്കട്ടെ. പ്രിയ പ്രിയതരമായി എഴുതിക്കൊണ്ടിരിക്കട്ടെ.