
നമ്മള് മലയാളികളില്‍ തൊണ്ണൂറുശതമാനവും അണുകുടുംബമാണല്ലോ. മാതാപിതാക്കളും രണ്ടു മക്കളുമടങ്ങുന്ന കൊച്ചുകുടുംബമെന്നുതന്നെ പറയാം. രണ്ടു കുട്ടികളില്‍ത്തന്നെ ഒരാണും മറ്റേത് പെണ്ണുമായിരിക്കും മിക്കവീടുകളിലും. തങ്ങളുടെ മക്കള്‍ക്ക് അവരിഷ്ടപ്പെട്ട വസ്ത്രവും വിദ്യാഭ്യാസവും നല്‍കാനും ആരും മടികാണിക്കാറില്ല. എല്ലാം അവരവരുടെ മക്കളുടെ നല്ല ഭാവിക്കുവേണ്ടി. അങ്ങനെ വളര്‍ത്തുന്ന മക്കള്‍ വളര്‍ന്നുവലുതാകുമ്പോള്‍ രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കു വിപരീതമായി അവരുടെ ഇഷ്ടത്തിന് ഇറങ്ങിത്തിരിച്ചാല്‍ രക്ഷിതാക്കളുടെ ഇടനെഞ്ചു പൊട്ടിപ്പോകുകയേയുള്ളുവെന്നത് ഒരു സത്യം തന്നെയാണ്.
എന്നാല്‍, അത്തരത്തിലൊരു കുടുംബത്തിലെ പെണ്‍കുട്ടി തനിക്കിഷ്ടപ്പെട്ടൊരു നിയമവിധേയമായ പ്രസ്ഥാനത്തിലോ സംഘടനയിലോ ചേര്‍ന്നാല്‍ ഭരണഘടനാപരമോ, നിയമപരമായോ ആര്‍ക്കും ഒരുകോടതിക്കും എതിര്‍ക്കാനോ നിര്‍ദേശിക്കാനോ കഴിയില്ല. ഇവിടെ പ്രായപൂര്‍ത്തിയായൊരു യുവതി, ഇസ്ലാമിനെയും മുസ്ലിംകളെയും കൂടുതല്‍ പരിചയപ്പെട്ടതോടെ അതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും ആ മതവിശ്വാസം സ്വീകരിക്കുകയും ചെയ്തു. പിന്നീട്, അതേമതവിശ്വാസിയായ ഒരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു.
ഇസ്ലാമില്‍ വിവാഹബന്ധം തുടങ്ങുന്നതിനു മുമ്പായി രണ്ടു പ്രബലസാക്ഷികളെ കൊണ്ടുവന്നു സാക്ഷ്യപ്പെടുത്തിയാലേ നിക്കാഹ് സാധുവാകൂ.
വിവാഹത്തിന് ഇസ്ലാമില്‍ രക്ഷകര്‍ത്താവിന്റെ സാന്നിധ്യവും അത്യന്താപേക്ഷിതമാണ്. അല്ലാതെ മാതാവിന്റെയോ പിതാവിന്റെയൊ അല്ല! പ്രായപൂര്‍ത്തിയായ രണ്ടു യുവതീയുവാക്കള്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹംകഴിച്ചതിനെ ഏതു നിയമപ്രകാരമാണ് അസാധുവാക്കാന്‍ കഴിയുക.