2020 October 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രായത്തിനു തളര്‍ത്താനാവാത്ത ജനാധിപത്യബോധവുമായി പെരുമാള്‍പിള്ള

ഈരാറ്റുപേട്ട: 100 വയസ് പിന്നിട്ടെങ്കിലും വോട്ടിന് മുടക്കം വരുത്താതെ ഈരാറ്റുപേട്ട സ്വദേശി പെരുമാള്‍പിള്ള. പൊലിസ് സ്‌റ്റേഷന് സമീപം താമസക്കാരനായ ചാറാട്ടുകുന്നേല്‍ പെരുമാള്‍പിള്ളയ്ക്ക് 103 വയസായെങ്കിലും ഇതുവരെ വോട്ട് മുടക്കിയിട്ടില്ല.
1976-ല്‍ കോഫീ ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് പെരുമാള്‍പിള്ള.
വോട്ടവകാശം ലഭിച്ചതിനുശേഷം മുടക്കമില്ലാതെ വോട്ട് ചെയ്യുന്ന പെരുമാള്‍ ഇത്തവണ പ്രായത്തിന്റെ അവശതകളില്‍ ഉഴറുമ്പോഴും വോട്ട് മുടക്കാന്‍ തയാറായില്ല.
തോട്ടുമുക്ക് ഹിദായത്തുസ്സിബിയാന്‍ അറബിക് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലായിരുന്നു പെരുമാളിന് വോട്ടുണ്ടായിരുന്നത്.
പ്രായാധിക്യത്തെ തുടര്‍ന്ന് പെരുമാളിനെ മകന്‍ ശശികുമാര്‍ എടുത്താണ് ബൂത്തിലെത്തിച്ചത്. മരുമകള്‍ ശ്രീജയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.