2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് ; ചികിത്സാപിഴവ്; മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ

പാലക്കാട് • പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇതിനുപിന്നാലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ജൂലൈ ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന കുടുംബത്തിൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് മെഡിക്കൽ റിപ്പോർട്ട്.
ഗർഭിണിയായ 25 വയസുള്ള ഐശ്വര്യയെ ജൂൺ അവസാനമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രസവ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ ആദ്യം അറിയിച്ചെങ്കിലും പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു തലേന്ന് മരിച്ചിരുന്നു.
നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് ഭർത്താവ് പരാതിപ്പെട്ടിരുന്നു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധിച്ച് ഒപ്പിടുവിച്ചു.
ഗർഭപാത്രം നീക്കിയതുപോലും ചോദിച്ചപ്പോഴാണ് അധികൃതർ പറഞ്ഞതെന്നും ഭർത്താവ് ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.