
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങ്ങര്‍ പ്രശാന്ത് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും. ഒരു വര്‍ഷത്തേക്ക് കൂടിയാണ് പ്രശാന്തിന് കരാര്‍ നീട്ടി നല്‍കിയിട്ടുള്ളത്. അവസാന സീസണില്‍ താരം നടത്തിയ മികച്ച പ്രകടനം പരിഗണിച്ചാണ് കരാര്‍. എല്‍കോ ഷറ്റോരിക്ക് കീഴില്‍ മുന്നേറ്റനിരയിലെ പ്രധാന താരമായിരുന്നു പ്രശാന്ത്. സ്പ്രിന്റിങില്‍ മികച്ച ക്വാളിറ്റിയുള്ള താരം വലതു വിങ്ങിലൂടെ കുതിക്കുന്ന താരമാണ്.
എ.ഐ.എഫ്.എഫ് റീജിയണല്‍ അക്കാദമി തിരഞ്ഞെടുക്കുന്നതിന് മുമ്പ് കേരള അ@ണ്ടര്‍ 14 ടീമിനെ പ്രതിനിധീകരിച്ച താരമാണ് പ്രശാന്ത്. എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലേക്ക് പോകുന്നതിനുമുമ്പ് ഡി.എസ്.കെ ശിവാജിയന്‍സ് അക്കാദമിയിലും പ്രശാന്ത് കളിച്ചിട്ടു@ണ്ട്. 2016ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഐ.എസ്.എല്ലിന്റെ കഴിഞ്ഞ സീസണിലാണ് പ്രശാന്ത് മികച്ച പ്രകടനങ്ങള്‍ നടത്തുന്നത്.
12 മാച്ചുകളില്‍ വിങ്ങില്‍ കളിച്ച താരം എഫ്.സി ഗോവയുമായുള്ള നിര്‍ണായകമായ മത്സരത്തില്‍ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു. വലതുവിങ്ങില്‍ പ്രശാന്തിന്റെ വേഗത കേരളാ ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും. എന്റെ ഫുട്ബോള്‍ യാത്രയില്‍ നിര്‍ണായക സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സില്‍ തുടരുന്നതില്‍ ഞാന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
എന്റെ കഴിവില്‍ കോച്ചുമാരും മാനേജ്മെന്റും അര്‍പ്പിച്ച വിശ്വാസം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. വരാനിരിക്കുന്ന സീസണില്‍ ടീമിനായി എന്റെ കഴിവിന്റെ പരമാവധി സമര്പ്പിച്ചുകൊണ്ട@് മൈതാനത്തിലുള്ള അവരുടെ വിശ്വാസത്തിന് പ്രതിഫലം അര്‍പ്പിക്കാന്‍ ഞാന്‍ ശ്രമിക്കും.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം, തുടര്‍ന്നും എന്റെ നാടായ കേരളത്തിന്റെ ഫുട്ബോളിനോടുള്ള പാരമ്പര്യത്തിന്റെ ഭാഗമാകാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു.