പനാജി: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായ ശക്തിയായി ബി.ജെ.പി തുടരുമെന്നും എന്നാല്‍ ഇത് രാഹുല്‍ ഗാന്ധി മനസിലാക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
ഗോവയില്‍ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് അധികാരം ലഭിച്ചാലും നഷ്ടമായാലും ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി പതിറ്റാണ്ടുകളോളം തുടരും. കോണ്‍ഗ്രസിന്റെ ആദ്യ 40 വര്‍ഷത്തെപ്പോലെയാകും ഇത്. ബി.ജെ.പി എവിടേക്കും പോകുമെന്ന് കരുതാനാകില്ല.
ദേശീയ തലത്തില്‍ 30 ശതമാനം അധികം വോട്ട് ലഭിച്ചാല്‍ ആ പാര്‍ട്ടിക്ക് ഉടനെ ക്ഷയം സംഭവിക്കില്ല. ജനരോഷത്താല്‍ ജനങ്ങള്‍ക്ക് മോദിയെ പുറത്താക്കാന്‍ കഴിയും. എന്നാല്‍ ബി.ജെ.പി ഇവിടെ തുടരും എന്ന് മനസിലാക്കേണ്ടതുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി കരുതുന്നത് മോദിയെ ജനങ്ങള്‍ ഉടനെ പുറത്താക്കുമെന്നാണ്.
മോദിയെ നേരിട്ട് ചെറുത്തുതോല്‍പ്പിക്കാനുള്ള ശേഷി ഉണ്ടോയെന്ന് പഠിക്കുകയും മനസിലാക്കുകയും വേണമെന്ന് പ്രശാന്ത് പറഞ്ഞു.
ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു പ്രശാന്ത്. ബി.ജെ.പിയെ കുറിച്ചുള്ള പ്രശാന്തിന്റെ അഭിപ്രായ പ്രകടനത്തിന്റെ ക്ലിപ് ബി.ജെ.പി നേതാക്കളും ട്വിറ്ററില്‍ പങ്കുവച്ചു.
ബി.ജെ.പി അധികാരത്തില്‍ തുടരുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നതെന്ന കുറിപ്പോടെയാണ് ബി.ജെ.പി വീഡിയോ പ്രചരിപ്പിക്കുന്നത്.
Comments are closed for this post.