തിരുവനന്തപുരം: വിദേശത്തുനിന്നു മടങ്ങിയെത്തിയ പ്രവാസികളെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂരമായി അവഗണിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസി കോണ്‍ഗ്രസ് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയതു പ്രവാസി സമൂഹത്തിനു തിരിച്ചടിയായി. കൊവിഡ് സാഹചര്യം മൂലം തൊഴില്‍ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിനു പ്രവാസികളാണ് മടങ്ങിയെത്തിയത്. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നോര്‍ക്ക വഴി ആരംഭിച്ച പല പദ്ധതികളും ഇന്നു മുടങ്ങിക്കിടക്കുകയാണെന്നും പ്രവാസികളെ പൂര്‍ണമായും അവഗണിച്ച സര്‍ക്കാരാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments are closed for this post.