2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന്

കല്‍പ്പറ്റ: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും ഈ കുത്സിത നീക്കത്തില്‍ വീണു പോകാതെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് സി.പി.ഐ എം ആഗ്രഹിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ ജനാധിപത്യപരമായ വിധിയെഴുത്ത് അംഗീകരിക്കാന്‍ സംഘപരിവാറിന് കഴിയാത്തതിന്റെ അസഹിഷ്ണുതയില്‍നിന്നാണ് ആര്‍എസ്എസ് അക്രമം നടത്തുന്നതെന്നും ജില്ലാ സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.