
ചേളാരി: പ്രളയക്കെടുതിക്കും ഉരുള്‍പൊട്ടലിനും ഇരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് ആന്ധ്രപ്രദേശില്‍ നിന്നു സഹായം.
മദനപ്പള്ളി ജാമിഅ മസ്ജിദ് കമ്മിറ്റി സമാഹിരിച്ച 3,70,005 രൂപ കമ്മിറ്റിക്കുവേണ്ടി മദനപ്പള്ളി യു. അബ്ദുല്ലക്കുട്ടി ഹാജി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ ഓഫ് കാംപസായ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ പുങ്കനൂര്‍ മന്‍ഹജുല്‍ ഹുദാ ഇസ്ലാമിക് കോളജിന് സമീപത്തുള്ള വളരെ പ്രശസ്തമായ മഹല്ലാണ് മദനപ്പള്ളി മസ്ജിദുല്‍ ജാമിഅ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും ദാറുല്‍ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പി. സൈനുദ്ദീന്‍ തലക്കളത്തൂര്‍ ചടങ്ങില്‍ സംബന്ധിച്ചു.