
കോഴിക്കോട്: കേരളത്തിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ സംഭവിച്ചതുമായ പള്ളികളും മദ്റസകളും പുനര്നിര്മിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് തമിഴകത്ത്നിന്ന് കൈത്താങ്ങ്. തമിഴ്നാട്ടിലെ പ്രശസ്തമായ പറങ്കിപേട്ട്, ലാല്‍പേട്ട് എന്നീ മഹല്ലുകളില്നിന്നു സമാഹരിച്ച ആറരലക്ഷം രൂപ കമ്മിറ്റി ഭാരവാഹികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി.
ചടങ്ങില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, ടി.കെ പരീക്കുട്ടിഹാജി, എം.സി മായിന്‍ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ലാല്‍പേട്ട് മഹല്ല് ജമാഅത്ത് ഭാരവാഹികളായ ജെ.എം അബ്ദുല്‍ ഹമീദ് ഹാജി, കെ.എം അമാനുല്ല ഹാജി, മുനവ്വര്‍ ഹുസൈന്, എസ്.എം അബ്ദുല്‍ വജീദ്, പറങ്കിപേട്ട് മഹല്ല് ഭാരവാഹികളായ എസ്.ഒ സയ്യിദ് ആരിഫ്, ശൈഖ് അലാഉദ്ദീന്‍, എച്ച്. സൈനുല്‍ ആബിദീന്‍, എം. നസ്റുദ്ദീന്‍ മുഹമ്മദ്, എച്ച്. അബ്ദുസ്സമദ് റശാദി, പി. ഹംസ പോണ്ടിച്ചേരി സംബന്ധിച്ചു.
പ്രളയക്കെടുതി സമസ്ത പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് മസ്കത്ത് സുന്നി സെന്റര്‍ നല്കുന്ന തുക ചെയര്മാന് മാന്നാര്‍ പി. ഇസ്മാഈല്‍ കുഞ്ഞുഹാജി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി.