2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രമേഹരോഗികളിലെ ഹൃദ്രോഗം സൈക്ലോഫിലിൻ എ പ്രോട്ടീന് നിർണായക പങ്കെന്ന് ഗവേഷകർ

തിരുവനന്തപുരം
പ്രമേഹരോഗികളിലെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിൽ സൈക്ലോഫിലിൻ എ പ്രോട്ടീൻ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജി ഗവേഷകർ. വിവിധ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഈ പ്രോട്ടീൻ്റെ പ്രവർത്തനത്തെ നിയന്ത്രിച്ച് കൃത്യമായ മരുന്നുകളിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു.
ഹൃദയധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോൾ പാളിയിലെ വിള്ളൽ മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. പാളിയിലെ വിള്ളൽ സ്വാഭാവികമായി ശരിയാകുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. അത്തരം രക്തക്കട്ടകൾ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പൂർണമായും തടയുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. പ്രമേഹമുള്ളവർക്ക് രക്തക്കുഴലുകൾ സംബന്ധമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരിലെ അപകട സാധ്യത വർധിപ്പിക്കുന്നതിൽ സൈക്ലോഫിലിൻ എയ്ക്ക് പ്രധാന പങ്കുണ്ടെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്ന് ആർ.ജി.സി.ബി കാർഡിയോവാസ്‌കുലാർ ഡിസീസസ് ആൻഡ് ഡയബെറ്റിസ് ബയോളജി പ്രോഗ്രാം സയന്റിസ്റ്റ് ഡോ. സൂര്യ രാമചന്ദ്രൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News