ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
പ്രമുഖരുടെ ഉറക്കംകെടുത്തി അന്വേഷണ ഏജന്‍സികളുടെ ചടുല നീക്കങ്ങള്‍
TAGS
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ചടുല നീക്കങ്ങളില്‍ പകച്ച് പ്രമുഖര്‍. രാഷ്ട്രീയ, ഭരണരംഗത്തെ പ്രമുഖരൊക്കെ ഇതിനോടകം ചോദ്യം ചെയ്യലിന് ഹാജരാകുകയും സംശയത്തിന്റെ നിഴലിലാകുകയും ചെയ്തിട്ടുണ്ട്.
കന്നട സിനിമ താരം സഞ്ജന ഗള്‍റാണി, സീരിയല്‍ നടി അനഘ, നടന്‍ നിയാസ് തുടങ്ങിയവര്‍ അറസ്റ്റിലാകുകയും ചെയ്തു. മലയാള സിനിമ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പണത്തിന്റെ സ്രോതസിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മയക്കുമരുന്ന് കേസില്‍ സിനിമ -സീരിയല്‍ രംഗത്തെ പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ ഭരണരംഗത്തെ പ്രമുഖരിലാണ് അന്വേഷണ ഏജന്‍സികള്‍ എത്തിനില്‍ക്കുന്നത്.
ഇനി ഏതൊക്കെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അവരുടെ മക്കളും രഹസ്യമായും പരസ്യമായും കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് എത്തേണ്ടിവരുമെന്ന ചിന്തയാണ് സംസ്ഥാന ഭരണ നേതൃത്വത്തിന്റെയടക്കം ഉറക്കം കെടുത്തുന്നത്. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കസ്റ്റംസ്, ഇ.ഡി തുടങ്ങിയ ഏജന്‍സികള്‍ കേസ് അന്വേഷണവിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനാല്‍ പഴുതടച്ച അന്വേഷണം തന്നെയാണ് പുരോഗമിക്കുന്നതെന്നാണ് വിലയിരുത്തല്‍.
മന്ത്രി കെ.ടി ജലീല്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം ചോദിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ ചോദ്യം ചെയ്തതും ശ്രദ്ധേയമാണ്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ ലാപ്‌ടോപ്പുകളില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും എന്‍.ഐ.എ വീണ്ടെടുത്തത് 2000 ജി.ബി ഡിജിറ്റല്‍ തെളിവുകളാണ്.
മറ്റൊരുമന്ത്രികൂടി സ്വപ്നയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ഇപ്രകാരം വീണ്ടെടുത്ത വിവരങ്ങളില്‍ നിന്ന് ലഭ്യമായതായാണ് വിവരം. വരും ദിവസങ്ങളില്‍ ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉന്നതരെ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. വ്യവസായ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.