2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ  പട്ടികയില്‍ ആലി മുസ്‌ലിയാരും വാരിയംകുന്നത്തും

 
 
 
ന്യൂഡല്‍ഹി: 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവരുടെ പേരുവിവരങ്ങളടങ്ങിയ പുസ്തകത്തില്‍ ആലി മുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിലാണ് ഇവരുടെ പേരുകളുമുള്ളത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലി മുസ്‌ലിയാര്‍ അടക്കമുള്ളവര്‍ക്കുമെതിരേ സംഘ്പരിവാര്‍ നീക്കം നടക്കുന്ന സാഹചര്യത്തിലാണ് പുസ്തകം ചര്‍ച്ചയാകുന്നത്.
കേന്ദ്ര സാംസ്‌കാരിക വകുപ്പും ഐ.സി.എച്ച്.ആറും ചേര്‍ന്നാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പട്ടിയാണ് പുസ്തകത്തിലുള്ളത്. കുഞ്ഞഹമ്മദ് ഹാജിയേയും പിതാവിനെയും നാടുകടത്തിയതടക്കമുള്ള വിവരണങ്ങളും പുസ്തകത്തിലുണ്ട്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.