2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ചത് 23,500 രൂപയുടെ അസാധു നോട്ടുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വസ നിധിയിലേക്ക് ലഭിച്ചത് 23,500 രൂപയുടെ അസാധു നോട്ടുകള്‍. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചതിന് പിന്നാലെയാണ് അസാധു നോട്ടുകള്‍ എത്തിയത്. കിട്ടിയ പണം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതര്‍.

ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് പറഞ്ഞ് മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡീനായ ദീപക്.കെ. താംപെയ്ക്കാണ് 23,500 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന കുറിപ്പോടെയുള്ള പാക്കറ്റ് ഇദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. രണ്ട് കവറുകളിലായി ആയിരത്തിന്റെ 11 നോട്ടുകളും ബാക്കി 500 ന്റെ നോട്ടുകളുമായിരുന്നു പൊതിയിലുണ്ടായിരുന്നത്.

അദ്ദേഹം പിന്നീടിത് വിജിലന്‍സിന് കൈമാറി. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിജിലന്‍സ് ധനകാര്യ വകുപ്പിനോട് ഉപദേശം തേടിയിരിക്കുകയാണ്.

അസാധുവായ നോട്ടുകള്‍ സമയത്തിനുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാതിരുന്ന ഒരാളാവും പണം നല്‍കിയിട്ടുണ്ടാവുകയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News