2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രതിഷേധക്കാര്‍ക്കെതിരായ പരാമര്‍ശം: കശ്മിര്‍ മന്ത്രി മാപ്പുപറഞ്ഞു

ശ്രീനഗര്‍: കല്ലേറ് നടത്തുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി വെടിയുണ്ടകളാണെന്ന ജമ്മു കശ്മിര്‍ വ്യവസായ മന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദര്‍ പ്രകാശ് ഗംഗയുടെ പരാമര്‍ശം വിവാദത്തില്‍. സംസ്ഥാനത്ത് പി.ഡി.പിയുമായുള്ള ബന്ധത്തിനുപോലും ഉലച്ചില്‍ തട്ടിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അദ്ദേഹം പരാമര്‍ശം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് ചോദിച്ചു.
തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും മാനസികമായി വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.