2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രതിഷേധം ഫലം കണ്ടു; ഗേള്‍സ് ഹോസ്റ്റലില്‍ ഭക്ഷണമെത്തും

നീലേശ്വരം: പാലാത്തടം കാമ്പസിലെ ഗേള്‍സ് ഹോസ്റ്റല്‍ മെസിലേക്കു കാന്റീനില്‍ നിന്നു ഭക്ഷണം നല്‍കുന്നതിനേര്‍പ്പെടുത്തിയ വിലക്ക് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കാമ്പസ് ഡയരക്ടറുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്.
         ഗേള്‍സ് ഹോസ്റ്റലില്‍ കാന്റീനില്‍ നിന്നായിരുന്നു ഭക്ഷണമെത്തിച്ചിരുന്നത്. അതു കഴിഞ്ഞ ദിവസം കാമ്പസ് അധികൃതര്‍ വിലക്കുകയായിരുന്നു. ഇതോടെ ഭക്ഷണമില്ലാതെ വിദ്യാര്‍ഥിനികള്‍ വലഞ്ഞു. ഹോസ്റ്റല്‍ മെസിലേക്കുള്ള ഭക്ഷണം വിദ്യാര്‍ഥികള്‍ സ്വന്തമായി പാകം ചെയ്യുകയോ സ്വന്തം നിലയില്‍ ഏര്‍പ്പാടാക്കുകയോ വേണമെന്ന സര്‍വകലാശാല ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.  ഇതേത്തുടര്‍ന്ന് ഇന്നലെ സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറി എം.വി രതീഷിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസ് ഡയരക്ടര്‍ എ.എം ശ്രീധരനുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു വിലക്കു നീക്കാന്‍ തീരുമാനമായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.