2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രതിഷേധം ഫലംകണ്ടു പാഠ്യപദ്ധതി ചർച്ചാരേഖയിൽ ഭേദഗതി

സ്വന്തം ലേഖകൻ
തിരുവനന്തപുരം • ജെൻഡർ ന്യൂട്രാലിറ്റി പൊളിറ്റിക്സിൽ നിന്ന് പിൻവാങ്ങി സർക്കാർ. സ്‌കൂളുകളിലെ ആൺ-പെൺ വ്യത്യാസമില്ലാത്ത ഇരിപ്പിടം ഉൾപ്പെടെ കരടുരേഖയിലെ വിവാദമായ 16ാം അധ്യായം പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണമായും നീക്കി.
പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിനു മുന്നോടിയായി പൊതുചർച്ചയ്ക്ക് വച്ച കരടുരേഖയിൽ ഭേദഗതി വരുത്തി. ‘ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തിയിരുന്ന ചർച്ചക്കുള്ള വിഷയ മേഖല ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന് ഭേദഗതി ചെയ്താണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്. കരടുരേഖയിൽ കരിക്കുലം കോർ കമ്മിറ്റിയിലും എസ്.സി.ഇ.ആർ.ടി ഫോക്കസ് ഗ്രൂപ്പിലും നടന്ന ചർച്ചകൾക്കൊടുവിൽ തയാറാക്കിയ രേഖയിൽനിന്നാണ് ഇരിപ്പിടത്തിലെ സമത്വം ഉൾപ്പെടെ നീക്കിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിച്ച് മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിരുന്നു. മുസ് ലിം ലീഗും രംഗത്തെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.