സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്കെതിരേയും കേസ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ഈ മാസം 11 മുതല്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഇതുവരെ 1,629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. മാസ്‌ക് ഉപയോഗിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. സമരങ്ങളിലുണ്ടായ സംഘര്‍ഷത്തോടനുബന്ധിച്ച് 385 കേസുകളും രജിസ്റ്റര്‍ ചെയ്തു. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതുവരെ 1,131 പേര്‍ അറസ്റ്റിലായി. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് , യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എം.എസ്.എഫ്, ബി.ജെ.പി, മഹിളാമോര്‍ച്ച, എ.ബി.വി.പി, യുവമോര്‍ച്ച, തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ അറസ്റ്റിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.