2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രതിരോധ കുത്തിവയ്പ്പ്; അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

ഡോ: സച്ചിത്ത്. ഡി.
ശിശുരോഗ വിദഗ്ധന്‍

രോഗ നിര്‍മ്മാര്‍ജ്ജനത്തിനും അവയുടെ നിയന്ത്രണത്തിനും കാലം തെളിയിച്ച ഒരു മാര്‍ഗമാണ് കുത്തിവയ്പുകള്‍. ലോകാരോഗ്യ സംഘടന (WHO) യുടെ നേതൃത്വത്തില്‍ 1967 നും 1977 നും ഇടയില്‍ നടത്തിയ ബൃഹത്തായ കുത്തിവയ്പ് യജ്ഞത്തിലൂടെ ലോകത്തില്‍ നിന്നും വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ കഴിഞ്ഞുവെന്നത് തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.  പോളിയോ രോഗത്തിന്റെ കിരാതഭാവങ്ങളെ ഇന്നത്തെ തലമുറയ്ക്ക് പരിചയമില്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല.

ലോകമാകെ സംഭവിക്കുന്ന 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ അഞ്ചിലൊന്നും ഉണ്ടാകുന്നത് ഇന്ത്യയിലാണെന്നും അതില്‍ ഒരു വലിയ ഭാഗവും കുത്തിവയ്പുകള്‍ കൊണ്ട് പ്രതിരോധിക്കാവുന്നവയാണെന്നുമുള്ള തിരിച്ചറിവ് നമ്മെ സംബന്ധിച്ചിടത്തോളം കുത്തിവയ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
അഭിമാനിക്കാവുന്ന പല നേട്ടങ്ങളും ഈ മേഖലയില്‍ നാം നേടിയെങ്കിലും ഇനിയുമേറെ മുന്നോട്ടുപോകുവാനിരിക്കുന്നു. ഓരോ പൗരനും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാകുമ്പോള്‍ മാത്രമെ ഈ യജ്ഞം ഫലം കാണുകയുള്ളു.

കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ ഒരുപാട് കുത്തിവയ്പുകള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമാണെങ്കിലും, ഒട്ടുമുക്കാലും സാധാരണക്കാരന് സാമ്പത്തികമായി അപ്രാപ്യമാണ്. സംസ്ഥാന ഗവണ്‍മെന്റുകള്‍ ങങഞ, ജലിമേ്മഹലി േതുടങ്ങിയവ സൗജന്യമായി നല്‍കുവാന്‍ മുതിര്‍ന്നത് തികച്ചും ശ്ലാഘനീയമാണ്.

എങ്ങിനെയൊക്കെയാണ് നമ്മുടെ ശരീരത്തില്‍ പ്രതിരോധശേഷികിട്ടുന്നത് എന്ന് നോക്കാം. മാതാവിന്റെ ശരീരത്തിലുള്ള Anti-body കള്‍ നിമിത്തം ചില പ്രത്യേക അസുഖങ്ങള്‍ പ്രസവിച്ച് കുറച്ചുകാലത്തേക്ക് കുട്ടിക്ക് വരാതിരിക്കാം. ഉദാ:- അഞ്ചാംപനി. ഇത്തരം പ്രതിരോധശേഷി ദീര്‍ഘകാലം നിലനില്‍ക്കുകയില്ല. ദീര്‍ഘകാലത്തേക്ക് പ്രതിരോധശേഷി വരുന്നത് 2 വഴികളിലൂടെയാണ്.
ഒന്ന് ചില പ്രത്യേക അസുഖം പിടിപെടുമ്പോള്‍ അതിനെതിരായ അിശേയീറ്യ ശരീരത്തില്‍ ഉണ്ടാകുകയും മിക്കവാറും (എല്ലായ്‌പോഴും ഇല്ല) ജീവിതാവസാനം വരെ ആ അസുഖത്തിനെതിരായ പ്രതിരോധ ശേഷി ഉണ്ടാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് Chicken pox ഒരിക്കല്‍ പിടിപെട്ടാല്‍ നമുക്ക് മിക്കവാറും പിന്നീട് വരുവാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍. ദീര്‍ഘകാല സംരക്ഷണത്തിന്റെ മറ്റൊരു മാര്‍ഗ്ഗമാണ് കുത്തിവയ്പുകള്‍. ഒരു രോഗത്തിനെതിരായ കുത്തിവയ്പ് എടുക്കുമ്പോള്‍ ശരീരത്തില്‍ അതിനെതിരായ അിശേയീറ്യ ഉണ്ടാകുകയും നമുക്ക് പ്രതിരോധ ശേഷി ലഭിക്കുകയും ചെയ്യുന്നു.

പല രക്ഷിതാക്കളുടെയും ഭയം കുത്തിവയ്പിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചാണ്. ഇഞ്ചക്ഷന്‍ എടുത്ത ദിവസമുണ്ടാകുന്ന പനിയോ ചിലപ്പോള്‍ എടുത്ത ഭാഗത്ത് വരാവുന്ന ചുവന്നനിറവും തല്‍ക്കാലം കുട്ടിക്ക് നടക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയോ അതുപോലുള്ള ചില്ലറ പ്രശ്‌നങ്ങളൊഴിച്ചാല്‍ കാര്യമായ പാര്‍ശ്വഫലങ്ങള്‍ അത്യന്തം വിരളമാണ്. പലപ്പോഴും മറ്റേത് മരുന്നു കഴിക്കുന്നതിനേക്കാളും സുരക്ഷിതവുമാണ്. ഇക്കാലത്ത് റോഡില്‍ ഇറങ്ങിനടന്നാലുണ്ടാകാന്‍ സാധ്യതയുള്ള അപകടവുമായി തട്ടിച്ചുനോക്കിയാല്‍ കുത്തിവയ്പുകള്‍ക്ക് അപകടസാധ്യത ഇല്ലെന്നുതന്നെ പറയാം. പൊതുവെ പറഞ്ഞുകേള്‍ക്കാറുള്ള പലതും ഉദാ:- കുട്ടികളുണ്ടാകുന്നത് കുറയും മുതലായവ-യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കിംവദന്തികള്‍ മാത്രമാണ്.

മറ്റൊരു സംശയം ഇവയുടെ പ്രതിരോധശേഷിയുണ്ടാക്കുവാനുള്ള കഴിവ് എത്രത്തോളമുണ്ട് എന്നതാണ്.  ഒരു വാക്‌സിനും 100 ശതമാനം പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കഴിയുകയില്ല.  മറിച്ച് കുത്തിവയ്പ് എടുക്കുന്ന ബഹുഭൂരിഭാഗത്തിനും പ്രതിരോധശേഷിയുണ്ടാകുമെന്ന് മാത്രമല്ല രോഗം പിടിപെട്ടാല്‍ തന്നെ അതിന്റെ കാഠിന്യം വളരെ കുറവായിരിക്കുകയും ചെയ്യും.

സാമ്പത്തിക ബാധ്യത പലരേയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുവാനുള്ള ഒരു കാരണമായി മുമ്പൊക്കെ പറഞ്ഞിരുന്നുവെങ്കിലും നിര്‍ബ്ബന്ധമായും എടുക്കേണ്ട കുത്തിവയ്പുകളൊക്കെ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന സാഹചര്യത്തില്‍ ഈ വാദത്തിനും കഴമ്പില്ലാതാകുന്നു. ഓര്‍ക്കുക 800 രൂപയോളം വരുന്ന Pent½lent Vaccine
നും സൗജന്യമായി തരുന്നവയുടെ കൂടെയുണ്ട്. ഓരോതവണയും മാതാവ് ഗര്‍ഭിണിയായിരിക്കെ വന്ന ഞൗയലഹഹമ എന്ന അഞ്ചാംപനി പോലുള്ള അസുഖം നിമിത്തം ബുദ്ധിമാന്ദ്യവും ശ്രവണ വൈകല്യവും കാഴ്ചക്കുറവും ഉള്ള കുട്ടി ജനിക്കുമ്പോള്‍ ഒരു ശിശുരോഗചികിത്സകന്‍ എന്ന നിലയില്‍ എന്റെ മനസ് വിറങ്ങലിച്ചുപോകാറുണ്ട്. കാരണം ങങഞ എന്ന ഒറ്റ കുത്തിവെപ്പുകൊണ്ട് ആ തീരാദുഃഖത്തില്‍ നിന്നും ആ കുടുംബത്തെ രക്ഷിക്കാമായിരുന്നു. നമ്മുടെ ഒരു കൈപ്പിഴ ഒരു മനുഷ്യജീവിതത്തെ അക്ഷരാര്‍ഥത്തില്‍ കശക്കിയെറിഞ്ഞു കളഞ്ഞു. ഇതൊന്നും കാണാതിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്ന നിമിഷങ്ങള്‍.

സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ പോയി കുത്തിവയ്പ് എടുക്കുന്നതിന് വിമുഖത കാണിക്കാറുണ്ട്. ഗുണനിലവാരത്തിലുള്ള സംശയമാണ് പലരും പ്രകടിപ്പിക്കാറുള്ളത്. പക്ഷെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കാര്യക്ഷമമായി നടക്കുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് കുത്തിവയ്പുകള്‍ എന്ന് നമുക്ക് ഇന്ന് നിസ്സംശയം പറയുവാന്‍ കഴിയുമെന്ന് മാത്രമല്ല മരുന്നിന്റെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനുള്ള ശീതീകരണയന്ത്രങ്ങളും അവ നല്‍കുന്ന സ്ഥലത്തേക്ക്‌കൊണ്ടുവരാനുള്ള ഉപകരണങ്ങളും പല സ്വകാര്യ ആശുപത്രികളില്‍ ഉള്ളതിനേക്കാള്‍ എത്രയോ മടങ്ങ് മെച്ചപ്പെട്ടതുമാണ്.  

ഓരോ ഢമരശില ഉം ചില പ്രത്യേക ഊഷ്മാവില്‍ സൂക്ഷിക്കേണ്ടതുണ്ട്. സമ്പൂര്‍ണ പോളിയോ  നിര്‍മ്മാര്‍ജനത്തിനു ശേഷം കൊടുക്കേണ്ട കജഢ കുത്തിവെപ്പ് മരുന്നിന്റെ ദൗര്‍ലഭ്യം നിമിത്തം ഇപ്പോള്‍ തുടങ്ങുവാനായിട്ടില്ല.  

മുമ്പ് പറഞ്ഞതുപോലെ ഒരുപാട് നേട്ടങ്ങള്‍ കൊയ്യുവാന്‍ നമുക്ക് കഴിഞ്ഞുവെങ്കിലും ഇനിയുമേറെ മുന്നേറുവാനുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മരുന്നുകളൊക്കെ ഇവിടെത്തന്നെ നിര്‍മ്മിക്കുവാനുള്ള ഭൗതിക സാഹചര്യം ഒരുക്കുവാന്‍ നമുക്ക് കഴിയണം.

കൊഴിഞ്ഞുപോക്ക് കുറയ്ക്കുവാന്‍ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായതും ചിട്ടയായതുമായ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.