
കൊച്ചി: മുംബൈ എഫ്.സി താരം പ്രതിക് ചൗധരി കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായാണ് പ്രതിക് കളിക്കുന്നത്. 2015-16ല്‍ ഐ ലീഗില്‍ മുംബെ എഫ്.സിക്കു വേണ്ടി 13 തവണ കളത്തിലിറങ്ങി. നേരത്തെ മോഹന്‍ ബഗാനിലും താരം കളിച്ചിരുന്നു. 2012ല്‍ സിംഗപ്പൂരിനും വിയറ്റ്നാമിനുമെതിരേയുളള സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അപ്രതീക്ഷിതമായി മുട്ടിനേറ്റ പരുക്ക് പ്രതികിനു വിനയായി.
കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രതിക് ചൗധരി പറഞ്ഞു.
മാനേജ്മെന്റ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ത്തിയാക്കുന്ന രീതിയില്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പരിശ്രമിക്കുമെന്ന് പ്രതിക് പറഞ്ഞു. ഐ ലീഗില്‍ മുംബെ എഫ്.സിക്കും മോഹന്‍ ബഗാനും കളിച്ച് മികവ് തെളിയിച്ച കളിക്കാരനാണ് പ്രതിക് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വിരന്‍ ഡിസില്‍വ പറഞ്ഞു.