
വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ എല്‍.ഡി.എഫ് സംസ്ഥാന നേതാക്കള്‍ സംസാരിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് മുറിഞ്ഞപുഴ ജങ്ഷനില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ബിനോയ് വിശ്വം എം.പി പ്രസംഗിക്കും. 10ന് വൈകുന്നേരം ആറിന് തലയാഴം പഞ്ചായത്ത് ജങ്ഷനില്‍ ചേരുന്ന പൊതുസമ്മേളനം കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. 12ന് തലയോലപ്പറമ്പില്‍ മന്ത്രി ജി.സുധാകരനും 13ന് വെച്ചൂരില്‍ മന്ത്രി പി.തിലോത്തമനും വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. 14ന് വൈകുന്നേരം അഞ്ചിന് വൈക്കം അയ്യര്‍കുളങ്ങരയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ജെയ്ക് സി തോമസ് സംസാരിക്കും.