2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

 

സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, ഐ.എച്ച്.ആര്‍.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോള്‍ ലഭിച്ച അലോട്ട്‌മെന്റ് നിലനിര്‍ത്തുകയും എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നതുമായ അപേക്ഷകര്‍ ഏറ്റവുമടുത്തുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, ഐ.എച്ച്.ആര്‍.ഡി, സ്വാശ്രയ പോളിടെക്‌നിക്കില്‍ രജിസ്റ്റര്‍ ചെയ്ത് താല്‍ക്കാലിക പ്രവേശനം നേടണം. നേരത്തെ രജിസ്റ്റര്‍ ചെയ്ത് താല്‍ക്കാലിക പ്രവേശനം നേടിയവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭ്യമാകുന്ന മുറയ്ക്ക് അതത് സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും.

ഇതുവരെ 5,356 പേര്‍ പ്രവേശനം നേടുകയും 8,379 പേര്‍ താല്‍ക്കാലികമായി പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ എടുക്കാനോ രജിസ്റ്റര്‍ ചെയ്യാനോ താല്‍പര്യമുള്ളവര്‍ ഈ മാസം 10ന് വൈകിട്ട് നാലുമണിക്ക് മുമ്പ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകള്‍ ഓണ്‍ലൈനായി പുനഃക്രമീകരിക്കാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.