2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പോളിടെക്‌നിക്കില്‍ സംഘര്‍ഷം; 14 പേര്‍ക്കെതിരേ കേസെടുത്തു

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക് കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്കെതിരേ കാഞ്ഞങ്ങാട് പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകനായ പ്രണവിനും എ.ബി.വി.പി പ്രവര്‍ത്തകനായ രാജപുരത്തെ ശ്രീഹരിക്കും പരുക്കേറ്റിരുന്നു. ഇരുവരും പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളാണ്.
കാംപസിനകത്തെ സംഘടനാ  പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രണവിന്റെ പരാതിയില്‍ എ.ബി.വി.പി പ്രവര്‍ത്തകരായ ശ്രീഹരി, ആനന്ദ്, അഭിജിത് എന്നിവരടക്കം ആറു പേര്‍ക്കെതിരേയും ശ്രീഹരിയുടെ പരാതിയില്‍ എസ്.എഫ്.ഐ  പ്രവര്‍ത്തകരായ പ്രണവ്, ശബരീഷ്, സുരാജ്, അക്ഷയ്, രോഹിത് തുടങ്ങി എട്ടു പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.