
കൊല്‍ക്കത്ത: പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് 24കാരനായ വിദ്യാര്‍ഥിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് ഐ.ടി.ഐ വിദ്യാര്‍ഥിയായ കൗശിക് പുരകേതിനെ തൃണമൂല്‍ പഞ്ചായത്ത് അംഗം മല്ലിക്കിന്റെ നേതൃത്വത്തില്‍ ഒരു സംഘം തല്ലിക്കൊന്നത്. ഡയമണ്ട് ഹാര്‍ബറിലെ ഹരിന്ഡങ്ക ഗ്രാമത്തിലായിരുന്നു സംഭവം.
ഇയാളെ പര്‍ഗനാസ് ജില്ലയിലെ ദത്താപൂകുരില് നിന്ന് വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണങ്ങള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൗശികിന്റെ കുടുംബം രംഗത്തുവന്നിരുന്നു.
അതേസമയം അറസ്റ്റിലായ മല്ലിക്കിനുവേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരാകേണ്ടെന്ന് ഡയമണ്ട് ഹാര്‍ബര്‍ ബാര്‍ അസോസിയേഷന് തീരുമാനിച്ചു.