2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പൊലിസ് പിടിച്ചെടുത്ത ചരല്‍ നീക്കം ചെയ്യാതെ നശിക്കുന്നു; അധികാരികള്‍ നിസംഗതയില്‍

പൂച്ചാക്കല്‍: വര്‍ഷങ്ങളായി പൂച്ചാക്കല്‍ പൊലിസ് സ്റ്റേഷന്‍ വളപ്പിലെ ചരല്‍ കൂന നീക്കം ചെയ്യാതെ നശിക്കുന്നു. വേമ്പനാട്ട് കായലിലെ അനധികൃത ചരല്‍ വാരല്‍, ലോറിയിലെ അനധികൃത ചരല്‍ കടത്ത്, അനധികൃത ചരല്‍ സൈറ്റ് തുടങ്ങിയ കേസുകളില്‍ പൂച്ചാക്കല്‍ പൊലീസ് പിടികൂടിയ ചരലുകള്‍ പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ വെറുതെ കിടന്ന് നശിക്കുകയാണ്. ഇപ്പോള്‍ അതിനു മുകളില്‍ പുല്ലുകള്‍ വളര്‍ന്ന് ചരല്‍ കാണാനാകാത്ത അവസ്ഥയുമായി.
ആറ് വര്‍ഷത്തിനു മുന്‍പ് പിടികൂടിയ ചരലുകളാണിവ. ടണ്‍കണക്കിനു ചരലുണ്ട്. പൊലിസ് പിടികൂടുന്ന ചരല്‍ പ്രതികള്‍ക്കെതിരേ കേസെടുത്ത ശേഷം റവന്യു വിഭാഗത്തിന്റെ ‘കലവറയില്‍’ അറിയിക്കുകയും അവിടെ നിന്നും ചരല്‍ ആവശ്യക്കാര്‍ക്ക് ലേലം ചെയ്തു നല്‍കുകയുമാണ് പതിവ്. ആദ്യം കുറച്ചുപേര്‍ക്ക് നല്‍കി. പിന്നീട് വര്‍ഷങ്ങളായി നടപടി ഉണ്ടായിട്ടില്ല. മഴയും വെയിലുമേറ്റ് കിടക്കുന്നതിനാല്‍ ഇപ്പോള്‍ ചരലിന്റെ ഗുണനിലവാരം കുറഞ്ഞോ എന്നത് വ്യക്തമല്ല. നല്ലതെങ്കില്‍ പ്രളയത്തോട് അനുബന്ധിച്ചു വീട് നഷ്ടപ്പെട്ടവര്‍ക്ക് അവ പുനര്‍നിര്‍മാണത്തിന് ആവശ്യമായ ചരല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നല്‍കാനാവും. ചരല്‍ നീക്കിയാല്‍ പൊലിസ് സ്റ്റേഷന്‍ വളപ്പ് വൃത്തിയും സൗകര്യവുമാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.