2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊലിസ് നരനായാട്ട് അവസാനിപ്പിക്കണം

നിയമപാലകര്‍ എന്ന നീതിയുക്തമായ പേരിട്ട് സംശുദ്ധമനസാണ് എന്നു തോന്നിപ്പിക്കും വിധത്തിലുള്ള യൂനിഫോമും ധരിച്ചു പൊലിസ് നരനായാട്ടു നടത്തുമ്പോള്‍ യഥാര്‍ഥത്തില്‍ നോക്കുകുത്തികളാവുകയാണു പാവപ്പെട്ട ജനങ്ങള്‍. താനൂരില്‍ നടന്ന കിരാതമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാട്ടുകാര്‍ പ്രതികരിക്കുമ്പോള്‍ കേരളത്തില്‍ തന്നെയാണോയെന്നു സംശയിച്ചു പോകും. അതിനീചമായ നെറികേടിന്റെ അന്തര്‍വഴിയായിരുന്നു പൊലിസിന്റെ ക്രൂരമായ അക്രമം.
ഗുണ്ടാ സംഘമല്ല നരനായാട്ട് നടത്തിയത്, മറിച്ച് നാട്ടുകാരുടെ നികുതി പണം തിന്നു കഴിയുന്ന സര്‍ക്കാറിന്റെ സ്വന്തം പൊലിസുകാരാണ്. എല്ലാവരെയും തുല്യ നീതിയോടെ കാണുകയും ജനങ്ങളുടെ സുരക്ഷയ്ക്കായി നില നില്‍ക്കേണ്ട ദൗത്യമല്ലേ പൊലിസിനുള്ളത്. വനിതാപൊലിസിന്റെ സാന്നിധ്യമില്ലാതെ കടക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളിലാണു പൊലിസുകാര്‍ രാത്രിയില്‍ അതിക്രമിച്ച് കടന്നത്. കാക്കിയിട്ടാല്‍ എന്തും ചെയ്യാമെന്ന രീതിയില്‍ ഫാഷിസ്റ്റ് നയം സ്വീകരിച്ച് നാട്ടുകാരുടെ അവരുടെ മേല്‍ കുതിര കേറുന്ന പൊലിസിന്റെ നരനായാട്ടിന് അറുതി വരുത്തിയേ തീരൂ.ഇതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.
ഏത് തെറ്റിനെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കലാണ്. ആദ്യം പൊലിസിനെ നിയന്ത്രിക്കട്ടെ അതിന് ശേഷമാവാം പൊലിസ് ജനങ്ങളെ നിയന്ത്രിക്കുന്നത്. നിയന്ത്രണമേറ്റെടുക്കുന്നവര്‍ക്ക് നിയന്ത്രിക്കാനറിയാതെ വരുമ്പോഴാണ് അസമയത്ത് വീട്ടിലേക്ക് സമ്മതമില്ലാതെയും മറ്റും കടക്കുന്നത്. ജനങ്ങള്‍ക്ക് എന്ത് പ്രശ്‌നം വന്നാലും അതിനെ പരിഹരിച്ച് കൊടുക്കാന്‍ സര്‍ക്കാരിന് കഴിയണം. അല്ലാതെ രാഷ്ട്രീയ പക വച്ച് ജനങ്ങള്‍ക്ക് നേരെ നടത്തുന്ന കിരാതമായ പ്രവര്‍ത്തനത്തിന് കൂട്ട് പിടിക്കുകയല്ല വേണ്ടത്.അതിനാല്‍ സംസ്ഥാന പൊലിസ് എവിടെയാണ് പിഴക്കുന്നതെന്ന് കണ്ടെത്തി ചികിത്സിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടേ മതിയാവൂ.പൊലിസിന്റെ മനോവീര്യം എന്ന സ്ഥിരം പല്ലവി പറഞ്ഞ് എല്ലാ അരുതായ്മകള്‍ക്കും മറപിടിക്കാനാണ് തുനിയുന്നതെങ്കില്‍ വലിയ ജനകീയ പ്രതിഷേധമായിരിക്കും ഉണ്ടാവുക.

മുനവ്വിര്‍, കല്ലൂരാവി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.