2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൊലിസ് അതിക്രമം യു.എസില്‍ കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു

   

 

വാഷിങ്ടണ്‍: യു.എസില്‍ കറുത്തവര്‍ഗക്കാരെ വെടിവച്ചു കൊലപ്പെടുത്തുന്ന പൊലിസ് നടപടിയെ ന്യായീകരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെ മറ്റൊരു കറുത്തവര്‍ഗക്കാരനെ പൊലിസ് ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ പൊലിസ് കറുത്ത വര്‍ഗക്കാരനായ യുവാവിനെ കൈ പിന്നിലേക്ക് കെട്ടി തല മൂടിക്കെട്ടി രണ്ടു മിനിറ്റോളം മുഖം നടപ്പാതയില്‍ അമര്‍ത്തിപ്പിക്കുന്ന വിഡിയോ കൊല്ലപ്പെട്ടയാളുടെ കുടുംബം കഴിഞ്ഞദിവസം പുറത്തുവിട്ടു. പൊലിസ് യൂനിഫോമിന്റെ ഭാമായി ധരിക്കുന്ന ബോഡി
ഇക്കഴിഞ്ഞ മാര്‍ച്ച് 30നാണ് ഡാനിയല്‍ പ്രുഡേ എന്ന 41കാരന്‍ മരിച്ചത്. പൊലിസ് മര്‍ദനമേറ്റ് ചികിത്സയിലിരിക്കെ ഏഴാം ദിവസമായിരുന്നു മരണം. ജോര്‍ജ് ഫ്‌ളോയിഡിനെ പൊലിസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് രണ്ടു മാസം മുന്‍പായിരുന്നു സംഭവം.
ചിക്കാഗോയില്‍ സഹോരന്റെ വീട്ടില്‍ പോയ ഡാനിയല്‍ പ്രുഡേ മാനസിക അശ്വാസ്ഥ്യം പ്രകടിപ്പിച്ച് വീട്ടില്‍ നിന്നു ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് സഹോദരന്‍ ജോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊട്ടടുത്ത ദിവസം റോച്ചസ്റ്റര്‍ പൊലിസ് യുവാവിനെ പിടികൂടുകയായിരുന്നു.
ആത്മഹത്യാ പ്രവണത കാണിച്ചതിനെത്തുടര്‍ന്ന് കസ്റ്റഡിലെടുത്തെന്നായിരുന്നു പൊലിസ് വാദം. ഇതില്‍ ദുരൂഹത തോന്നിയ കുടുംബം ബോഡികാമറാ ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടൊണ് പൊലിസ് ക്രൂരത പുറത്തായത്.
കുറ്റവാളികളെ പിടികൂടുമ്പോള്‍ അവര്‍ തുപ്പുകയും കടിക്കുകയും ചെയ്യുന്നത് തടയാന്‍ ധരിപ്പിക്കുന്ന തലയടക്കം മൂടുന്നു മുഖാവരണം കൊണ്ട് ഡാനിയനിലെ ശ്വാസം മുട്ടിച്ച പൊലിസ് മുഖം നിലത്ത് അമര്‍ത്തിപ്പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വിവസ്ത്രനയ യുവാവിനെ ഇരു കൈകളും പിന്നിലേക്ക് കെട്ടിയിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ച കറുത്ത വര്‍ഗക്കാരനെ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കുടുംബം വിഡിയോ പുറത്തു വിട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.